Skip to main content

മെഡി കോളേജിൽ ലോക്കൽ ഒപി ഇന്നുമുതൽ

തൃശ്ശൂർ മെഡിക്കൽ കോളജിൽ ലോക്കൽ ഓ പി പ്രവർത്തനമാരംഭിക്കുന്നു. മാർച്ച് 27ന് രാവിലെ 10.30 ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്യും. തദ്ദേശവാസികൾക്കും റഫറൻസ് ഇല്ലാതെ എത്തുന്ന രോഗികൾക്കും ഇനി മുതൽ കൃത്യമായി ലോക്കൽ ഓ പി മുഖേന വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനം ലഭ്യമാകും. രോഗലക്ഷണങ്ങൾ പരിശോധിച്ച് വിദഗ്ധ ചികിൽസ കൃത്യമായി റഫറൻസ് മുഖേന ഇനി മുതൽ സാധ്യമാകും. തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ലോക്കൽ ഓപിയുടെ പ്രവർത്തനം.

date