Skip to main content

ഉൽപാദനം മേഖലയ്ക്കും സേവനമേഖലയ്ക്കും ഊന്നൽ നൽകി മറ്റത്തൂർ ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരണം

മറ്റത്തൂർ ഗ്രാമപഞ്ചായത്ത്
2023-2024സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. ഉല്പാദന മേഖലയ്ക്കും സേവനമേഖലയ്ക്കും ഊന്നൽ നൽകിയാണ് ബജറ്റ് അവതരിപ്പിച്ചത്. ഉൽപാദന മേഖലയ്ക്ക് മൂന്നു കോടി അൻപതു ലക്ഷം രൂപയും സേവനമേഖലയ്ക്ക് പതിനാറ് കോടി മുപ്പതിഅഞ്ചു ലക്ഷം രൂപയും വകയിരുത്തി കൊണ്ടാണ് ബജറ്റ് അവതരണം നടന്നത്.

 കാർഷിക മേഖലയ്ക്ക് മൂന്നു കോടി 50 ലക്ഷം, നെൽകൃഷിക്ക് 80 ലക്ഷം, സ്വപ്നക്കൂട് ഭവന പുനരുദ്ധാരണ പദ്ധതിക്കായി ഒരുകോടി 50 ലക്ഷം, അന്തരീക്ഷ കാർബണിന്റെ അളവ് കുറച്ച് പരിസ്ഥിതി സംരക്ഷണത്തിനായി  പദ്ധതിക്കായി 15 ലക്ഷം, ഉയരെ പദ്ധതിക്കായി 5 ലക്ഷം, ഹരിതാ കർമ്മ സേന  പ്രവർത്തനത്തിന്റെ ഭാഗമായി ഹരിതമിത്രം ആപ്പ് ഉൾപ്പെടെയുള്ള പദ്ധതികൾക്കായി 20 ലക്ഷം, കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി വിവിധ കുടിവെള്ള പദ്ധതികൾക്കായി 85 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തി.

 സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനുമായി നടപ്പിലാക്കുന്ന സമം പദ്ധതി, ട്രൈബൽ വിഭാഗത്തിൽ നിന്നുള്ള വനവിഭവങ്ങൾ ശേഖരിച്ച് മൂല്യ വർദ്ധിത ഉൽപന്നമാക്കി മാറ്റുന്നതിന്
 കാട്ടറിവ് നാട്ടിലേക്ക് , വനിതകളുടെ കലാകായിക സംഗമ പരിപാടിക്കായി പ്രജ്വല 2023, വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിനും ഒത്തുചേരലിനും വേണ്ടി സംഗമം 2023  പദ്ധതി എന്നിവയും നടപ്പിലാക്കാൻ തീരുമാനിച്ചു.

date