Skip to main content

അറിയിപ്പുകൾ 

 

മത്സ്യത്തൊഴിലാളി അപകട ഇൻഷുറൻസ് 

മത്സ്യഫെഡ് മത്സ്യത്തൊഴിലാളികൾക്കായി അപകട ഇൻഷുറൻസ് പദ്ധതിയിൽ മാർച്ച്‌ 30 വരെ അംഗങ്ങളാകാം. 2023 ഏപ്രിൽ ഒന്നുമുതൽ 2024 മാർച്ച്‌ 31 വരെയാണ് പദ്ധതി കാലയളവ്. 510 രൂപ പ്രീമിയം അടച്ച് മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾ വഴി പദ്ധതിയിൽ ചേരാം. അംഗങ്ങളായ മത്സ്യത്തൊഴിലാളികൾ, അനുബന്ധ തൊഴിലാളികൾ, സ്വയംസഹായ ഗ്രൂപ്പിലെ അംഗങ്ങൾ (വനിതകൾ ഉൾപ്പെടെ), പ്രാഥമിക സഹകരണ സംഘത്തിലെ ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവർക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക് : 9526041158, 9526041062 

അറിയിപ്പ് 

വാട്ടർ അതോറിറ്റിയുടെ കോഴിക്കോട് ഡിവിഷനു കീഴിലുള്ള ഉപഭോക്താക്കൾ മാർച്ച് 31നു മുൻപായി മുഴുവൻ കുടിശ്ശികയും അടച്ച് തീർപ്പാക്കണം. വാട്ടർ ചാർജ് കുടിശ്ശിക വീഴ്ച വരുത്തുകയോ കേടായ മീറ്റർ പുനഃസ്ഥാപിക്കാത്തതോ ആയ മുഴുവൻ കണക്ഷനുകളും ഇനിയൊരു മുന്നറിയിപ്പില്ലാതെ വിച്ഛേദിക്കുന്നതായിരിക്കുമെന്ന് എക്സിക്യൂട്ടീവ് എൻഞ്ചിനീയർ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു 

ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം ബി എ ട്രാവൽ ആൻഡ് ടൂറിസം 2023 - 25 ബാച്ചിലേക്ക് ഓൺലൈനായി 
അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ അമ്പത് ശതമാനം മാർക്കോട്  കൂടിയ ഡിഗ്രിയും KMAT/CMAT/CAT യോഗ്യത ഉള്ളവർക്കും അവസാന വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് : www.kittsedu.org, 9847273135 / 9446529467 / 0471 - 2327707

date