Skip to main content

കഥയമമ സമേതം ഉഷാ നങ്ങ്യാരുമായി അഭിമുഖം ചിത്രീകരണം തുടങ്ങി

സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായുള്ള കഥയമമ സമേതത്തിന്റെ രണ്ടാമത്തെ ചിത്രീകരണം ആരംഭിച്ചു. പ്രമുഖ കൂടിയാട്ട കലാകാരി ഉഷാ നങ്ങ്യാരുമായി കുട്ടികൾ സംവദിച്ചു. ചുവടുകൾ, മുദ്രകൾ എല്ലാം കുട്ടികൾ ചോദിച്ചറിഞ്ഞു.

ചിത്രീകരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ നിർവ്വഹിച്ചു. ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷയായി. ഉഷാ നങ്ങ്യാരെ കൂടാതെ വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ, ഇരിഞ്ഞാലക്കുട ജില്ലാ വിദ്യാഭ്യാസ ഓഫീസർ എസ് ഷാജി, വിദ്യാരംഗം കൺവീനർ കവിത, ഡോ വിവേക് എന്നിവർ സംസാരിച്ചു.

കഥയമമ സമേതം ചിത്രീകരണത്തിൽ ഇത് രണ്ടാമത്തെതാണ്. ആദ്യത്തെ അഭിമുഖവും ചിത്രീകരണവും പ്രശസ്ത സിനിമാ സംവിധായാകൻ സത്യൻ അന്തിക്കാടുമായിട്ടായിരുന്നു. ജില്ലയിലെ കലാസാംസ്‌കാരിക രംഗത്തുള്ള മികച്ച പ്രതിഭകളെ കുട്ടികൾ തന്നെ പരിചയപ്പെടുത്തുന്ന പരിപാടിയാണിത്. കഥയമമ എന്ന പേര് നിർദേശിച്ചത് മുൻ ജില്ലാ കളക്ടർ ഹരിത വി കുമാറാണ്. ചിത്രീകരണം നിർവ്വഹിക്കുന്നത് ജില്ലാ ഇൻഫർമേഷൻ വകുപ്പാണ്.

date