Skip to main content

വനിതാദിനാചരണവും മെൻസ്ട്രൽകപ്പ് വിതരണവും വിവാ കേരളത്തിന്റെ ഉദ്ഘാടനവും നടന്നു

വേലൂർ ഗ്രാമപഞ്ചായത്തിൽ വനിതാദിനാചരണവും മെൻസ്ട്രൽ കപ്പ് വിതരണവും വിവാ കേരളത്തിന്റെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ലതാ ചന്ദ്രൻ നിർവഹിച്ചു. പഞ്ചായത്തിന്റെ വനിതാ ഘടക പദ്ധതിയിലുൾപ്പെടുത്തി 2022-23 വർഷത്തെ പ്ലാൻ ഫണ്ടിൽ നിന്നും ഒരു ലക്ഷം രൂപയാണ് മെൻസ്ട്രൽ കപ്പ് വിതരണത്തിന് വിനിയോഗിച്ചത്. 320 വനിതകൾക്ക്  മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തു.

വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ആർ ഷോബി അധ്യക്ഷനായി. നർത്തകിയും സിനി ആർട്ടിസ്റ്റുമായ രചന നാരായണൻകുട്ടി
മുഖ്യാതിഥിയായി .ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സപ്ന റഷീദ്, വേലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  കർമ്മല ജോൺസൺ, മെമ്പർമാരായ ഷേർളി ദിലീപ് കുമാർ , വിമല നാരായണൻ , ആലീഫ സാബിർ ,  ബാലകൃഷ്ണൻ വി  വി വിജിനി ഗോപി ,  അജി ജോഷി, ശുഭ അനിൽകുമാർ , സിഡി സൈമൺ,  സ്വപ്ന രാമചന്ദ്രൻ ,  ബിന്ദു ശർമ  കുടുംബശ്രീ ചെയർപേഴ്സൺ വിദ്യാ ഉണ്ണികൃഷ്ണൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ ദീപ റിപ്പോർട്ട് അവതരിപ്പിച്ചു.

date