Skip to main content

കരുവന്തല - പതിയൻകടവ് റോഡ് ഉദ്ഘാടനം ചെയ്തു

വെങ്കിടങ്ങ് പഞ്ചായത്തിലെ കരുവന്തല - പതിയൻകടവ് റോഡ് മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 13 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നവീകരിച്ചത്.

കുടിവെള്ള പദ്ധതികൾക്കായി പൊളിച്ചിട്ട റോഡുകളുടെ നവീകരണം, മറ്റ് റോഡ് നവീകരണ പദ്ധതികൾ, കുടിവെള്ള പദ്ധതികൾ  തുടങ്ങിയവ സമയബന്ധിതമായി നടപ്പിലാക്കുമെന്ന് മുരളി പെരുനെല്ലി എം എൽ എ പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റ് ചാന്ദ്നി വേണു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത വേണു ഗോപാൽ മുഖ്യാതിഥിയായി. ചടങ്ങിൽ  ജില്ലാ പഞ്ചായത്ത് അംഗം ബെന്നി ആന്റണി, വാർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.

date