Skip to main content

അങ്കണവാടി വർക്കർ, ഹെൽപ്പർ

കൊടുങ്ങലൂർ ഐസിഡിഎസ് പ്രോജക്റ്റ് പരിധിയിൽ വരുന്ന കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി പരിധിയിലെ അങ്കണവാടികളിൽ  വർക്കർ /ഹെൽപ്പർ തസ്തികയിൽ നിലവിലുള്ള ഒഴിവിലേക്കും ഉണ്ടായേക്കാവുന്ന ഒഴിവുകളിലേക്കും നിയമനത്തിന് അപേക്ഷ  ക്ഷണിച്ചു.

അപേക്ഷകർ കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി നിവാസികളും 18 നും 46 നും ഇടക്ക് പ്രായമുള്ളവരും ആയിരിക്കണം. വർക്കർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പത്താംതരം പാസായവരും ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പത്താതരം പാസ്സാകാൻ പാടിലാത്തതുമാണ്. പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവ് അനുവദിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 12ന് വൈകീട്ട് 4 മണിവരെ. ഫോൺ: 0480 2805595.

date