Skip to main content

നവീകരിച്ച മതിക്കുന്ന് ക്ഷേത്രം റോഡ് തുറന്നു നൽകി

തൃക്കൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ പുനർനിർമ്മാണം നടത്തിയ മതിക്കുന്ന് ക്ഷേത്രം റോഡ് കെ കെ രാമചന്ദ്രൻ എംഎൽഎ നാടിന് സമർപ്പിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ചിലവിലാണ് നവീകരണം പൂർത്തിയായത്. കിണർ ജംഗ്ഷൻ പരിസരത്ത് നടന്ന പരിപാടിയിൽ തൃക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സൈമൺ നമ്പാടൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം  ജോസഫ് ടാജറ്റ്, ഗ്രാമപഞ്ചായത്ത് അംഗം മോഹനൻ തൊഴുകാട്ടിൽ, മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

date