Skip to main content

വാക ഇഞ്ചിക്കുന്ന് മണ്ണെടുപ്പിന് സർവ്വകക്ഷി യോഗത്തിൽ തീരുമാനമായി

ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണത്തിനായി വാക ഇഞ്ചിക്കുന്നിൽ നിന്നും മണ്ണെടുക്കുന്നതിന് തീരുമാനമായി.

നിയമാനുസൃതമായി  മണ്ണെടുക്കുന്നതിന്  ജിയോളജി വകുപ്പ് നൽകിയ ഉത്തരവുപ്രകാരമാണ് മണ്ണെടുക്കാൻ തീരുമാനമായത്.
 
മുരളി  പെരുനെല്ലി  എംഎൽഎയുടെ യുടെ അധ്യക്ഷതയിൽ എളവള്ളി ഗ്രാമപഞ്ചായത്ത് ഓഫീസിൽ ചേർന്ന സർവ്വകക്ഷി യോഗത്തിലാണ് വികസന പ്രവർത്തനങ്ങൾക്ക് മണ്ണെടുക്കുന്നതിന് തീരുമാനമായത്.
 
സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടികളുടെ ഭാഗമായി ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണം അതിവേഗതയിലാണ് നടന്നു വരുന്നത്.
 ഇതിനായി അനുയോജ്യമായ മണ്ണ്  എളവള്ളി ഗ്രാമപഞ്ചായത്തിലെ ചേലൂർ ഇഞ്ചിക്കുന്ന് പ്രദേശത്തു നിന്ന് എടുക്കാനാണ് തീരുമാനം.
 
 നിലവിൽ മണ്ണെടുത്തു പോയ പ്രദേശത്തു നിന്നും കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് അതിർത്തിയിൽ നിന്നും 850 മീറ്റർ ദൂരം പരിതിയുള്ളതിനാൽ മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകാനാടയില്ലെന്ന് യോഗം വിലയിരുത്തി.
   
 യോഗത്തിൽ മുരളി പെരുനെല്ലി എം എൽ എ അധ്യക്ഷത വഹിച്ചു. എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ്, കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ജയൻ,ചാവക്കാട് തഹസിൽദാർ പി.കെ.ഷാജി,കുന്നംകുളം തഹസിൽദാർ ഒ.ബി.ഹേമ,തൃശ്ശൂർ ജിയോളജിസ്റ്റ് സംഗീത സതീഷ്,ഗുരുവായൂർ അസി.പോലീസ് കമ്മീഷണർ കെ.ജി.സുരേഷ്,പാവറട്ടി സ്റ്റേഷൻ ഹൗസ് ഓഫീസർ എം.കെ.രമേഷ്,എളവള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.എൽ.തോമസ് എന്നിവർ പ്രസംഗിച്ചു.ആളൂർ - എളവള്ളി വില്ലേജ് ഓഫീസർമാർ,എളവള്ളി -കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിലെ ജന പ്രതിനിധികൾ എന്നിവർ  പങ്കെടുത്തു.

date