Skip to main content

മൂലേപ്പാടം വെള്ളക്കെട്ട്: സാലീസ് തോട്ടിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കണം : മന്ത്രി പി. രാജീവ്‌

 

മൂലേപ്പാടം റോഡിലെ വെള്ളക്കെട്ട് പ്രശ്നവുമായി ബന്ധപ്പെട്ട്  സാലീസ് തോട്ടിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർദേശം നൽകി. മൂലേപ്പാടം റോഡ് വെള്ളക്കെട്ട് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിലാണ് തീരുമാനം.

സാലീസ് തോടിന്റെ പ്രദേശങ്ങളിൽ റവന്യൂ വിഭാഗം സർവേയിലൂടെ കണ്ടെത്തിയ കൈയേറ്റ ഭൂമി ഒഴിപ്പിക്കുന്നതു മായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിക്കാൻ   നഗരസഭയേയും കണയന്നൂർ തഹസിൽദാറിനെയും ചുമതലപ്പെടുത്തി. 
ദേശീയപാത അതോറിറ്റി, റെയിൽവേ, കൊച്ചി മെട്രോ, ബി.എസ്.എൻ.എൽ, വാട്ടർ അതോറിറ്റി എന്നിവർ ചേർന്ന് 
കൾവെർട്ട്  നിർമ്മിക്കേ ണ്ട സ്ഥലത്ത് സംയുക്ത പരിശോധന നടത്തി വിശദമായ എസ്റ്റിമേറ്റ് സമർപ്പിക്കാനും നിർദേശം നൽകി. 

ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, ഡെപ്യൂട്ടി കളക്ടർ ഉഷാ ബിന്ദു മോൾ, കളമശേരി നഗരസഭ സെക്രട്ടറി പി.ആർ. ജയകുമാർ, എൻ.എച്ച്.എ.ഐ, റെയിൽവേ, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

date