Skip to main content

തൃപ്പൂണിത്തുറ ഗവ ആയുര്‍വേദ കോളേജില്‍ യോഗ പരിശീലനം 

 

2023 ഏപ്രില്‍ 1 മുതല്‍ തൃപ്പൂണിത്തുറ, ഗവ ആയുര്‍വേദ കോളേജിന്റെ പുതിയകാവിലുള്ള ആശുപത്രിയില്‍ ഒരു മാസത്തെ  യോഗ പരിശീലനം  സംഘടിപ്പിക്കുന്നു. പ്രമേഹം, അമിതവണ്ണം, അമിത കൊളസ്‌ട്രോള്‍ എന്നീ ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ക്കും ആരോഗ്യസംരക്ഷണത്തിനായി യോഗ പഠിക്കണം എന്നാഗ്രഹം ഉള്ളവര്‍ക്കും ഇതില്‍ പങ്കെടുക്കാം. ഒരു മാസത്തേയ്ക്ക് 300 രൂപയാണ് ഫീസ്. ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക. താല്‍പ്പര്യമുള്ളവര്‍  ബന്ധപ്പെടേണ്ട നമ്പര്‍ : 9447104383, : 9495041599

date