Skip to main content

മൃഗസംരക്ഷണം; ജില്ലാതല കർഷക പുരസ്‌കാരം, നഷ്ടപരിഹാര വിതരണം ഇന്ന് 

കോട്ടയം: മൃഗസംരക്ഷണ മേഖലയിലെ 2021-22 ജില്ലാതല കർഷക പുരസ്‌കാരം, മികച്ച മൃഗക്ഷേമ പ്രവർത്തനങ്ങൾക്കുള്ള പുരസ്‌കാരം, കർഷകർക്കുള്ള നഷ്ടപരിഹാര വിതരണം എന്നിവ ഇന്ന് തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നടക്കും. രാവിലെ 11.30ന് മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം നിർവഹിക്കും. സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യപ്രഭാഷണം നടത്തും. വൈസ് പ്രസിഡന്റ് അഡ്വ. ശുഭേഷ് സുധാകരൻ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ മഞ്ജു സുജിത്ത്, പി.എസ്. പുഷ്പമണി, ജില്ലാ പഞ്ചായത്തംഗം ടി.എസ്. ശരത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ഷാജിമോൾ, ബ്ലോക്ക് പഞ്ചായത്തംഗം തങ്കമ്മ വർഗീസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനി ചെള്ളാങ്കൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷിജി വിൻസെന്റ്, കെ.പി. ഷാനോ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഷാജി പണിക്കശേരി, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. പി.കെ. മനോജുകുമാർ എന്നിവർ പങ്കെടുക്കും. രാവിലെ 9.30ന് നടക്കുന്ന സെമിനാറിൽ ഡോ. സജി തോമസ് തോപ്പിൽ, ഡോ. ആർ. മിനി എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും

date