Skip to main content

സർവകക്ഷി അനുശോചന യോഗം നടന്നു

ഇരിഞ്ഞാലക്കുട എന്ന നാടിൻറെ പര്യായപദമാണ് ഇന്നസെന്റ് എന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ നിര്യാണത്തെ തുടർന്ന് സർവകക്ഷി അനുശോചന യോഗത്തിൽ സംസാരിക്കുകയിരുന്നു മന്ത്രി. നടൻ എന്ന നിലയിലും നിസ്വാർത്ഥനായ പൊതുപ്രവർത്തകൻ എന്ന നിലയിലും ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ജനനേതാവെന്ന നിലയിലും നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു ഇന്നസെന്റ്. അര നൂറ്റാണ്ടുകാലം മലയാള സിനിമയിലും പൊതുപ്രവർത്തനങ്ങളിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച അതുല്യ പ്രതിഭയാണ് അദ്ദേഹമെന്നും മന്ത്രി പറഞ്ഞു.

പ്രഭാതം മുതൽ പ്രദോഷം വരെ മലയാളിയുടെ ജീവിതത്തിന്റെ എല്ലാ നിമിഷങ്ങളിലും ഇന്നസെന്റ് എന്ന അതുല്യപ്രതിഭയുടെ സ്വാധീനമുണ്ടെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. സ്വന്തം അഭിനയ സിദ്ധികൊണ്ട് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച, സാമൂഹ്യ ചുറ്റുപാടുകളെയും ജനജീവിതത്തെയും പൊതുപ്രവർത്തനം കൊണ്ട് തൊട്ടറിഞ്ഞ വ്യക്തിത്വമാണ് ഇന്നസെന്റെന്നും മന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡേവിസ് മാസ്റ്റർ, ഇരിഞ്ഞാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി, മുൻ എംഎൽഎമാരായ തോമസ് ഉണ്ണിയാടൻ, കെ യു അരുണൻ മാഷ്, ഇരിഞ്ഞാലക്കുട രൂപത മെത്രാൻ മാർ പോൾ കണ്ണൂക്കാടൻ തുടങ്ങി  സാമൂഹിക രാഷ്ട്രീയ കലാസാംസ്‌കാരിക പ്രവർത്തകർ അനുശോചനം രേഖപ്പെടുത്തി.

date