Skip to main content
പുലിയന്നൂർ ജിയുപി സ്കൂളിലേക്കുള്ള ബെഞ്ചും ഡെസ്ക്കും വിതരണം എ സി മൊയ്തീൻ എം എൽ എ നിർവ്വഹിക്കുന്നു

പുലിയന്നൂർ ജിയുപി സ്കൂളിന് ബെഞ്ചും ഡെസ്കും വിതരണം ചെയ്തു

സർക്കാർ കഴിഞ്ഞവർഷം ഏറ്റെടുത്ത വേലൂർ ഗ്രാമപഞ്ചായത്തിലെ ഗവ. യുപി സ്കൂൾ പുലിയന്നൂരിന് ബെഞ്ചും ഡസ്ക്കും വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് 2022 - 2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് ലക്ഷം രൂപയ്ക്കാണ് പദ്ധതിക്ക് വിനിയോഗിച്ചത്. വിതരണ ഉദ്ഘാടനം എ സി മൊയ്തീൻ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ആർ ഷോബി അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കർമല ജോൺസൺ,  ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷേർളി, ദിലീപ് കുമാർ വിമല നാരായണൻ, ബിന്ദു ശർമ്മ, പിടിഎ പ്രസിഡന്റ് നജീബ് പി എം എന്നിവർ പങ്കെടുത്തു. കേരള സർക്കാർ ഏറ്റെടുത്തതിനു ശേഷo എംഎൽഎ ഫണ്ടിൽ നിന്ന് രണ്ടു കോടി രൂപ വിദ്യാലയത്തിലെ ക്ലാസ്സ് മുറികൾ പണിയുന്നതിന് അനുവദിച്ചിരുന്നു.

date