Skip to main content

എളവള്ളിയിൽ ഇ -മുറ്റം പദ്ധതി

 സംസ്ഥാന സർക്കാരിൻ്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി ഇ-മുറ്റം പദ്ധതിയ്ക്ക് എളവള്ളിയിൽ തുടക്കമായി.
കമ്പ്യൂട്ടർ,ഇന്റർനെറ്റ്,സ്മാർട്ട്ഫോൺ,സാമൂഹ്യ മാധ്യമങ്ങൾ തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങളുടെ പ്രയോജനം,ദുരുപയോഗം എന്നിവ മനസ്സിലാക്കുന്നതിനുള്ള പദ്ധതിയാണ് ഇ-മുറ്റം പദ്ധതി. ജില്ലയിൽ ഇ-മുറ്റം പദ്ധതി നടപ്പിലാക്കുന്ന ഏക പഞ്ചായത്താണ് എളവള്ളി.

ഡിജിറ്റൽ സംവിധാനത്തെ സ്ത്രീ ശാക്തീകരണത്തിനും പാർശ്വവൽകൃതരുടെ മുഖ്യധാരാവൽക്കരണത്തിനും പ്രയോജനപ്പെടുത്തുക എന്നതും പദ്ധതി യുടെ ലക്ഷ്യമാണ്.

പദ്ധതിയുടെ ഭാഗമായി എളവള്ളി ഗ്രാമപഞ്ചായത്തിലെ എല്ലാവർക്കും ഇ മെയിൽ ഐ.ഡി രൂപീകരിക്കും കൂടാതെ
 ട്രെയിൻ,ബസ്, എയർ ടിക്കറ്റുകൾ ബുക്ക് ചെയ്യൽ,ജി -പേ,ഫോൺ -പേ എന്നിവയുടെ ഉപയോഗം,വിവിധതരം ബില്ലുകൾ സ്വയം അടയ്ക്കാൻ പ്രാപ്തമാക്കുക എന്നിവയും പദ്ധതി
വിഭാവനം ചെയ്യുന്നുണ്ട്.

പദ്ധതിയുടെ ഭാഗമായി ഒരു കോഴ്സ് കോർഡിനേറ്ററെ നിയമിക്കും. പഠിതാക്കളെ കണ്ടെത്തുന്നതിനായി ഗൂഗിൾ ഫോം മുഖേന ഡിജിറ്റൽ സർവ്വേ സംഘടിപ്പിക്കും.ഇരുപത് പഠിതാവിന് ഒരു ഇൻസ്പെക്ടർ എന്ന നിലയിലായിരിക്കും നിയമനം.

ഏപ്രിൽ ആദ്യവാരത്തിൽ പ്രവേശനോത്സവം സംഘടിപ്പിക്കും. മെയ് 31നകം പദ്ധതി പൂർത്തീകരിക്കും.
 പഠിതാക്കൾക്ക് സൗകര്യപ്രദമായ സ്ഥലങ്ങൾ,വായനശാലകൾ,സ്കൂളുകൾ,പൊതുസ്ഥാപനങ്ങൾ,ക്ലബ്ബുകൾ,സാംസ്കാരിക കേന്ദ്രങ്ങൾ,സ്വകാര്യസ്ഥാപനങ്ങൾ എന്നിവ പഠന കേന്ദ്രങ്ങളായി തെരഞ്ഞെടുക്കും. ഇൻസ്ട്രക്ടർമാർക്ക് പരിശീലനം നൽകും. ജനപ്രതിനിധികളെ മോണിറ്ററിംഗ് ടീമിൽ ഉൾപ്പെടുത്തി അവലോകനയോഗങ്ങൾ,പഠന കേന്ദ്ര സന്ദർശനം എന്നിവ സംഘടിപ്പിക്കും.
   
പഞ്ചായത്ത് തല സംഘാടകസമിതി രൂപീകരണ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ടി.സി.മോഹനൻ അധ്യക്ഷനായി. ജനപ്രതിനിധികളായ കെ.ഡി.വിഷ്ണു,എൻ.ബി.ജയ,പി.എം.അബു,ഷാലി ചന്ദ്രശേഖരൻ,ശ്രീബിത ഷാജി,ജില്ലാ സാക്ഷരതാ കോർഡിനേറ്റർ സജി തോമസ്,ജോയിൻ്റ് കോർഡിനേറ്റർ ആർ.അജിത്ത്,ബ്ലോക്ക് നോഡൽ പേരക് ഷീല ഷണ്മുഖൻ,പ്രേരക്മാരായ എൻ.ബി.വി ബിൻ,പി.എസ്.പ്രീതി,സി.ഡി.എസ്. ചെയർപേഴ്സൺ ഷീല മുരളി, വൈസ് ചെയർപേഴ്സൺ സലീജ ഷമീർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

date