Skip to main content

ഡിമെൻഷ്യ അവബോധം അനിവാര്യം: ഉല്ലാസ് തോമസ്

 

സമൂഹത്തിൽ 60 വയസ് പിന്നിട്ടവരെ അതിവേഗം ബാധിച്ചുകൊണ്ടിരിക്കുന്ന ഡിമെൻഷ്യ രോഗത്തെക്കുറിച്ച് അവബോധമുണ്ടാക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌
ഉല്ലാസ് തോമസ്.  കാക്കനാട് മേഖലയിൽ  സംഘടിപ്പിച്ച 'ബോധി' ഡിമെൻഷ്യ കിയോസ്‌ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഓർമ്മ നഷ്‌ടപ്പെടുന്ന ഡിമെൻഷ്യ എന്ന അവസ്ഥയ്ക്ക് ഓരോ മൂന്നു സെക്കൻഡിലും ഒരാൾ എന്ന തോതിൽ അടിപ്പെടുന്നു എന്നാണ് അൽഷെയ്‌മേഴ്‌സ് ഡിസീസ് ഇന്റർനാഷനലിന്റെ കണക്ക്. സംസ്ഥാനത്ത് നിലവിൽ 21 ലക്ഷത്തിലേറെ പേർ ഡിമെൻഷ്യ ബാധിതരാണ്. ഈ  സാഹചര്യത്തെ കരുതിയിരിക്കണമെന്നും ബോധവത്കരണ യജ്‌ഞം അവഗണിക്കരുതെന്നും ഉല്ലാസ് തോമസ് പറഞ്ഞു.

ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സനിത റഹിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ജി.പ്രകാശ്  കെ. ശ്രീകുമാർ  എന്നിവർ പ്രസംഗിച്ചു.

date