എച്ച്. എം. ടി. ജംഗ്ഷൻ വികസനം: നടപടികൾ വേഗത്തിലാക്കണമെന്ന് മന്ത്രി പി. രാജീവ്
കളമശേരി എച്ച്.എം. ടി. ജംഗ്ഷൻ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. എച്ച്.എം. ടി. ജംഗ്ഷൻ വികസനവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് മന്ത്രിയുടെ നിർദേശം.
നിലവിൽ 10 കോടി രൂപയുടെ ഭരണാനുമതിയാണ് എച്ച് എം ടി ജംഗ്ഷൻ വികസന പ്രവർത്തനങ്ങൾക്കായി ലഭിച്ചിരിക്കുന്നത്. ജംഗ്ഷനിൽ നിന്നും കാക്കനാട് ഭാഗത്തേക്കുള്ള റോഡിൽ 21.5 മീറ്റർ വീതിയിലും ഇടപ്പള്ളി ഭാഗത്തേക്ക് 20.5 മീറ്റർ വീതയിലും എൻ എ ഡി ഭാഗത്തേക്ക് 15 മീറ്റർ വീതിയിലും വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കും.
എച്ച് എം ടി ജംഗ്ഷനിൽ
നിലവിലെ സ്ഥിതി നിലനിർത്തി
റെയിൽവെ ഓവർ ബ്രിഡ്ജ് വികസനം പൂർത്തിയാക്കാനും രണ്ടാം ഘട്ടമായി ഓവർ ബ്രിഡ്ജ് നവീകരണം പൂർത്തീകരിക്കാനും മന്ത്രി നിർദേശം നൽകി.
ജില്ലാ കളക്ടർ എൻ. എസ്.കെ. ഉമേഷ്, കെ. ആർ. എഫ്. ബി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിന്ദു പരമേശ്, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ. എം. ശിൽപ, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സി. എം. സ്വപ്ന, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മുഹമ്മദ് ബഷീർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
- Log in to post comments