Skip to main content

മെട്രോ സ്റ്റേഷനുകളിൽ കുട്ടികൾക്കായി സമ്മർ ക്യാംപ്

വേനലവധി ആഘോഷമാക്കാൻ ‘ഡിസ്കവർ 2023’

 

മെട്രോ സ്റ്റേഷനുകളിൽ കുട്ടികൾക്കായി സമ്മർ ക്യാംപ്

 

ഒരു മാസത്തെ ക്യാംപ് ഫീ വെറും 500 രൂപ

 

 

ഫ്ലാറ്റുകളിലും വീടുകളിലും ബോറടിച്ചിരുന്ന് ഈ വേനലവധിക്കാലം കുട്ടികൾ തള്ളി നീക്കേണ്ട.  കൊച്ചി മെട്രോ കുട്ടികൾക്കായി സമ്മർ ക്യാംപ് – ഡിസ്കവർ 2023 സംഘടിപ്പിക്കുന്നു. ഒരു മാസം നീണ്ട് നിൽക്കുന്ന സമ്മർ ക്യാംപ് ഏപ്രിൽ 10ന് ആരംഭിക്കും. പാട്ട്, നൃത്തം, ചിത്രരചന, റോബോട്ടിക്സ്, കോഡിംഗ്, യോഗ, കളരി തുടങ്ങി കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിൽ ഊന്നൽ നൽകി വിവിധ മേഖലകളിൽ പരിശീലനം നൽകും. മെട്രോയുടെ പ്രവർത്തനം മനസ്സിലാക്കുന്നതിനായുള്ള അവസരവും ക്യാംപിൽ പങ്കെടുക്കുന്നവർക്ക് ലഭിക്കും. പൊതുഗതാഗം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത കുട്ടികൾക്ക് മനസ്സിലാക്കുന്നതിനായുള്ള സെഷനുകളും ക്യാംപിലുണ്ട്. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രഗത്ഭ വ്യക്തികളുമായി സംസാരിക്കുന്നതിനും കൊച്ചി മെട്രോ ഡിസ്കവർ 2023 അവസരമൊരുക്കും. രാവിലെ 10 മുതൽ ഉച്ച്ക്ക് 12 വരെയാണ് ക്യാംപ്.  ഒരു മാസത്തെ ക്യാംപിനുള്ള ഫീസ് അഞ്ഞൂറ് രൂപ മാത്രമാണ്. കൊച്ചി മെട്രോ സിൻറോ റോബോട്ടിക്സുമായി ചേർന്ന് സംഘടിപ്പിക്കുന്ന ക്യാംപ് ഒരേ സമയം ആറ് മെട്രോ സ്റ്റേഷനുകളിൽ നടത്താനാണ് പദ്ധതിയിടുന്നത്. ആലുവ, ചങ്ങമ്പുഴ പാർക്ക് സ്റ്റേഷൻ, ജെഎൽഎൻ സ്റ്റേഡിയം സ്റ്റേഷൻ, മഹാരാജാസ്, വൈറ്റില, വടക്കേക്കോട്ട മെട്രോ സ്റ്റേഷനുകളിലാണ് ക്യാംപ് നടക്കുക. 5 വയസ്സ് മുതൽ 17 വയസ്സ് വരെയുള്ളവർക്ക് ക്യാംപിൽ പങ്കെടുക്കാം. ഏപ്രിൽ 10 മുതൽ മെയ് 10 വരെ തിങ്കൾ മുതൽ വെള്ളി വരെയാണ് ക്യാംപ്. 
കഴിഞ്ഞ വർഷം കൊച്ചി മെട്രോ നടത്തിയ കുട്ടികളുടെ സമ്മർ ക്യാംപിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതിൽ നിന്ന് പ്രചോദനമുൾക്കൊണ്ടും യാത്രക്കാരുടെയും പൊതുജനങ്ങളുടെയും നിർദ്ദേശങ്ങൾ കണക്കിലെടുത്തുമാണ് ഇക്കൊല്ലവും കൊച്ചി മെട്രോ സമ്മർ ക്യാംപ് സംഘടിപ്പിക്കുന്നത്. ആസ്റ്റർ മെഡിസിറ്റിയുടെ സഹകരണത്തോടെയാണ് ക്യാംപ്. രജിസ്റ്റർ ചെയ്യുന്നതിനായി 7593833664 എന്ന നമ്പറിൽ ബന്ധപ്പെടാം.

date