Skip to main content

ജില്ലാതല അദാലത്ത് സംഘടിപ്പിച്ചു

കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക സുരക്ഷാ സ്ഥാപനമായ ഇ.പി.എ.ഫിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 'നിധി ആപ്‌കെ നികട്ട്' ജില്ലാതല പ്രശ്‌ന പരിഹാര അദാലത്ത് നടത്തി. മാനന്തവാടിയിലെ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഹാളില്‍ നടന്ന അദാലത്ത് എന്‍ഫോഴ്‌സമെന്റ് ഓഫീസര്‍ ഷിബിന്‍ അശോകന്‍ ഉദ്ഘാടനം ചെയ്തു. പി.എഫിന്റെ വിവിധ സ്‌കീമുകളെക്കുറിച്ച് ഷിബിന്‍ അശോകന്‍ ക്ലാസെടുത്തു. അദാലത്തില്‍ വിവിധ ട്രേഡ് യൂണിയന്‍ ജില്ലാ നേതാക്കള്‍, തൊഴിലുടമകള്‍, തൊഴിലാളികള്‍, പി.എഫ് പെന്‍ഷന്‍കാര്‍ ഉള്‍പ്പടെ 70 പേര്‍ പങ്കെടുത്തു. അദാലത്തില്‍ 26 പരാതികള്‍ ലഭിച്ചു. ലഭിച്ച പരാതികളില്‍ 15 പരാതികള്‍ നേരിട്ട് പരിഹരിച്ചു. ബാക്കിയുള്ള പരാതികള്‍ പരിഹാരത്തിനായി റീജിയണല്‍ ഓഫിസിലേക്ക് കൈമാറി. അക്കൗണ്ട് ഓഫീസര്‍ യോഗാന്‍ശു പട്ടേല്‍, സെക്ഷന്‍ സൂപ്പര്‍വൈസര്‍ വി.വി ചന്ദ്രഭാനു തുടങ്ങിയവര്‍ സംസാരിച്ചു.

date