Skip to main content

യൂത്ത് പാര്‍ലമെന്റ് സംഘടിപ്പിച്ചു

നെഹ്റു യുവ കേന്ദ്ര വയനാടും വയനാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കില്‍ എക്‌സലന്‍സും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല അയല്‍പക്ക യൂത്ത് പാര്‍ലമെന്റ് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് ഉദ്ഘാടനം ചെയ്തു. നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ ഡി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വോന്യൂ ഇന്നൊവേഷന്‍സ് സി.ഇ.ഒ അല്ലന്‍ റിന്റോള്‍ ജോസഫ് മുഖ്യാതിഥിയായി. 'സംരഭകത്വം, കരിയര്‍ ഗൈഡന്‍സ്' എന്നീ വിഷയങ്ങളെ ആസ്പദമാക്കി കെ. നിസാമുദ്ദിന്‍ ക്ലാസെടുത്തു. വയനാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കില്‍ എക്‌സലന്‍സ് എം.ഡി അനീഷ്, നാഷണല്‍ യൂത്ത് വളണ്ടിയര്‍ വി. അക്ഷയ് തുടങ്ങിയവര്‍ സംസാരിച്ചു.

date