Skip to main content

വന സൗഹൃദ സദസ്; പരാതികള്‍ 30 വരെ സമര്‍പ്പിക്കാം

കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ വനം വന്യജീവി വിഷയവുമായി ബന്ധപ്പെട്ടുളള പരാതികള്‍ വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ ശ്രദ്ധയില്‍പ്പെടുത്താം. പരാതികളും പരിഗണിക്കേണ്ട വിഷയങ്ങളും തൊട്ടടുത്ത റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസിലും ഗ്രാമപഞ്ചായത്ത് ഓഫീസിലും  മാര്‍ച്ച് 30 നകം സമര്‍പ്പിക്കണം. മന്ത്രിയുടെ അധ്യക്ഷതയില്‍ ഏപ്രില്‍ 3 ന് സെന്റ് മേരീസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടത്തുന്ന വനസൗഹൃദ സദസ്സില്‍ പ്രസ്തുത പരാതികള്‍ പരിഗണിക്കുമെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു.

date