Skip to main content

ഹെൽത്ത് കാർഡിന് രണ്ടു നാൾ, ടൈഫോയ്ഡ് വാക്‌സിൻ 96 രൂപയ്ക്കും ലഭ്യം

സംസ്ഥാനത്ത് ഏപ്രിൽ ഒന്നുമുതൽ ഹെൽത്ത് കാർഡ് നിർബന്ധമാണ്. കാരുണ്യ ഫാർമസികൾ വഴി വളരെ കുറഞ്ഞ വിലയിൽ ടൈഫോയ്ഡ് വാക്സിൻ ആരോഗ്യ വകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ ഇടപെടലിനെ തുടർന്നാണ് വാക്സിൻ ലഭ്യമാക്കിയത്. പൊതുവിപണിയിൽ 350 രൂപ മുതൽ 2000 രൂപയ്ക്ക് മുകളിൽ വരെയാണ് ടൈഫോയ്ഡ് വാക്സിന്റെ വില. കാരുണ്യ ഫാർമസികൾ വഴി വില കുറച്ച് 95.52 രൂപയിലാണ് ടൈഫോയ്ഡ് വാക്സിൻ ലഭ്യമാക്കിയിട്ടുള്ളത്.

ടൈഫോയ്ഡ് വാക്‌സിൻ എസൻഷ്യൽ മരുന്നുകളുടെ കൂട്ടത്തിൽ ഉൾപ്പെടാത്തതിനാൽ കെ.എം.എസ്.സി.എൽ. വഴി ലഭ്യമാക്കിയിരുന്നില്ല. അതേസമയം മെഡിക്കൽ സ്റ്റോറുകൾ വഴി വിലകൂടിയ വാക്‌സിൻ മാത്രമേ ലഭ്യമാകുന്നുള്ളൂവെന്ന പരാതിയും ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽപരമാവധി വിലകുറച്ച് ടൈഫോയ്ഡ് വാക്‌സിൻ ലഭ്യമാക്കാൻ മന്ത്രി വീണാ ജോർജ് കെ.എം.എസ്.സി.എൽ.ന് നിർദേശം നൽകിയിരുന്നു.

പി.എൻ.എക്‌സ്. 1515/2023

date