Skip to main content

ഇഗ്നോ അക്കാഡമിക് സെഷൻ; മാർച്ച് 31 വരെ അവസരം

ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) 2023 ജനുവരിയിൽ ആരംഭിക്കുന്ന അക്കാഡമിക് സെഷനലിലേക്കുള്ള (ODL&ഓൺലൈൻ) സെമസ്റ്റർ/സർട്ടിഫിക്കറ്റ് ഒഴികെയുള്ള പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം (ഫ്രഷ്/ റീറെജിസ്ട്രേഷൻ) മാർച്ച്  31 വരെ നീട്ടി.

റൂറൽ ഡെവലപ്മെൻറ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്, എഡ്യൂക്കേഷൻ, പബ്ലിക് അഡ്മിനിസ്ട്രേഷൻ, എക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷിയോളജി, സൈക്കോളജി, അഡൾട്ട് എഡ്യൂക്കേഷൻ, ഡെവലപ്മെൻറ് സ്റ്റഡീസ്, ജെൻഡർ ആൻഡ് ഡെവലപ്മെൻറ് സ്റ്റഡീസ്, ഡിസ്റ്റൻസ് എഡ്യൂക്കേഷൻ, ആന്ത്രപ്പോളജി, കോമേഴ്സ്, സോഷ്യൽ വർക്ക് തുടങ്ങി വിവിധ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമ്മുകളിലേക്ക്  അപേക്ഷ നൽകാം.

https://ignouadmission.samarth.edu.in/,  https://ignouiop.samarth.edu.in/ എന്നീ  ലിങ്കുകൾ വഴി ഓൺലൈനായി അപേക്ഷിക്കാം.

ഇഗ്നോ ഓൺലൈൻ സംവിധാനം വഴി നിലവിൽ ജനുവരി 2023 സെഷനിലേക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് യുസർ നെയിമും പാസ് വേഡും ഉപയോഗിച്ച് അപേക്ഷ പരിശോധിക്കുന്നതിനും ന്യുനതകൾ പരിഹരിക്കുന്നതിനും അവസരമുണ്ട്. വിശദവിവരങ്ങൾക്ക് ഇഗ്നോ മേഖലാ കേന്ദ്രം, രാജധാനി ബിൽഡിംഗ്, കിള്ളിപ്പാലം, കരമന പി.ഒ., തിരുവനന്തപുരം - 695 002 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0471-2344113/2344120/9447044132. ഇമെയിൽ: rctrivandrum@ignou.ac.in

പി.എൻ.എക്‌സ്. 1517/2023 

date