Skip to main content

ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കൽ മാർച്ച് 31 വരെ

കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംശദായം അടക്കുന്നതിൽ 24 മാസത്തിൽ കൂടുതൽ കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ടവർക്ക് കാലപരിധിയില്ലാതെ അംശദായ കുടിശ്ശിക പിഴ സഹിതം അടച്ച് അംഗത്വം പുന:സ്ഥാപിക്കുന്നതിനുള്ള സമയപരിധി മാർച്ച് 31 ന് അവസാനിക്കും. കുടിശ്ശിക വരുത്തിയ ഓരോ വർഷത്തിനും 10 രൂപ നിരക്കിൽ പിഴ നൽകണം. 60 വയസ് പൂർത്തിയായവർക്ക് കുടിശ്ശിക അടക്കുന്നതിനും അംഗത്വം പുന:സ്ഥാപിക്കുന്നതിനും അവസരം ഉണ്ടായിരിക്കുന്നതല്ല.

പി.എൻ.എക്‌സ്. 1518/2023

date