Skip to main content
ഫോട്ടോ അടിക്കുറിപ്പ് - വെച്ചൂച്ചിറ- സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയുടെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ പരുവ പട്ടികവര്‍ഗ്ഗ കോളനിയിലെ കുളത്തിന്റെ പുനനിര്‍മാണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ജയിംസ് നിര്‍വഹിക്കുന്നു.

വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തില്‍ കുളം പുനര്‍നിര്‍മ്മിക്കുന്നു

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയുടെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ പരുവ പട്ടികവര്‍ഗ്ഗ കോളനിയിലെ കുളത്തിന്റെ പുനനിര്‍മാണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ജയിംസ് നിര്‍വഹിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപയോഗിച്ചിരുന്ന കുളം ഇപ്പോള്‍ മാലിന്യം നിറഞ്ഞ് ഉപയോഗ ശൂന്യമായ നിലയിലാണ്.പൊതുജനങ്ങള്‍ക്ക്  പ്രയോജനപ്രദമാകുന്ന രീതിയില്‍ കുളത്തിനെ അതിന്റെ പൂര്‍വ സ്ഥിതിയിലേക്ക് എത്തിക്കാനാണ് പഞ്ചായത്ത് ശ്രമിക്കുന്നത്.തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തിയാകും കുളത്തിന്റെ പുനര്‍ നിര്‍മാണം.കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് വശങ്ങള്‍ ബലപെടുത്തുകയും ചെയ്യും.വൈസ് പ്രസിഡന്റ് നിഷ അലക്‌സ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ പൊന്നമ്മ ചാക്കോ, എസ് രമാദേവി,പഞ്ചായത്ത് അംഗങ്ങളായ എസ് പ്രസന്നകുമാരി ,റസി ജോഷി, ഏലിസബത്ത് തോമസ് , ടി.കെ.രാജന്‍ ,തൊഴിലുറപ്പ് എഞ്ചിനിയര്‍മാരായ ജസ്റ്റിന്‍ സെബാസ്റ്റിന്‍, ജിതിന്‍ ദാസ്, മജിഷ് രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.  
  (പിഎന്‍പി 943/23)

 

date