Skip to main content

പാര്‍പ്പിടമേഖലയ്ക്ക് പ്രാധാന്യം നല്‍കി  എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് ബജറ്റ്

വാര്‍ഷിക ബജറ്റില്‍ പാര്‍പ്പിട മേഖലയ്ക്ക് പ്രാധാന്യം നല്‍കി എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത്  വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു. 14,68,78,031 രൂപ വരവും 13,94,95,000 രൂപ ചെലവും 73,83,031 രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ജേക്കബ് കെ എബ്രഹാം അവതരിപ്പിച്ചു. ഭവന പദ്ധതിക്കായി 2.5 കോടി രൂപയും റോഡ് വികസനത്തിനായി ഒരു കോടിയും കൃഷി മൃഗസംരക്ഷണം, ക്ഷീര വികസനം എന്നിവ ഉള്‍പ്പെടുന്ന ഉത്പാദന മേഖലക്കായി10,25,50,001 രൂപയും തെരുവുവിളക്ക് പരിപാലനം, യുവജനക്ഷേമം ഉള്‍പ്പെടുന്ന സേവനമേഖലയ്ക്കായി 5,03,77,000 രൂപയും ആരോഗ്യ മേഖലയ്ക്കായി 12 ലക്ഷം രൂപയും ശുചിത്വ മാലിന്യ പരിപാലനത്തിന് 20 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി പി എബ്രഹാം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ടി. മറിയാമ്മ, സാജന്‍ മാത്യു, ലീലാമ്മ സാബു, ശോഭ മാത്യു, പി. ടി രജീഷ് കുമാര്‍, കെ. സുഗതകുമാരി, അനില്‍കുമാര്‍, ഉഷ ജേക്കബ്, ശ്രീജ ടി നായര്‍, അജികുമാര്‍, ജോബി പറങ്കാമൂട്ടില്‍, കൃഷ്ണകുമാര്‍ മുളപ്പോണ്‍, സെക്രട്ടറി ജെ ഗിരിഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
   (പിഎന്‍പി 946/23)

date