Skip to main content

അവധിക്കാല ചിത്രകലാപഠനം

     വാസ്തുവിദ്യാഗുരുകുലത്തിന്റെ  അവധിക്കാല ചിത്രകലാപഠനം നിറച്ചാര്‍ത്ത് കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് അഡ്മിഷനുകള്‍ ആരംഭിച്ചു.ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ ജൂനിയര്‍ വിഭാഗത്തിലും  എട്ടാം ക്ലാസ്സ് മുതലുള്ള വിദ്യാര്‍ത്ഥികളെ സീനിയര്‍ വിഭാഗത്തിലും ഉള്‍പ്പെടുത്തി രണ്ടു ബാച്ചുകളായാണ് കോഴ്സുകള്‍ നടത്തുന്നത്. ജൂനിയര്‍ വിഭാഗത്തിന് 2500/ രൂപയും, സീനിയര്‍ വിഭാഗത്തിന് 4000/രൂപയുമാണ് കോഴ്സ്ഫീസ്.അപേക്ഷകള്‍ നല്‍കേണ്ട അവസാന തിയതി ഏപ്രില്‍ 5.അപേക്ഷകള്‍ www.vasthuvidyagurukulam.com എന്ന വെബ്സൈറ്റില്‍  ഓണ്‍ലൈനായും  സമര്‍പ്പിക്കാം.ക്ലാസ്സുകള്‍ ഏപ്രില്‍ 12 ന് ആരംഭിക്കും.ഫോണ്‍ - 0468 2319740, 9188089740, 9947739442, 9847053294   (പിഎന്‍പി 951/23)
ഭവന നിര്‍മ്മാണ മേഖലയ്ക്കും ആരോഗ്യ ശുചിത്വ മേഖലയ്ക്കും
 ഊന്നല്‍ നല്‍കി വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് ബജറ്റ്
ഭവന നിര്‍മ്മാണ മേഖലയ്ക്കും ആരോഗ്യ ശുചിത്വ മേഖലയ്ക്കും ഊന്നല്‍ നല്‍കികൊണ്ടുള്ള 2023-2024 വര്‍ഷത്തെ വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ഒ എന്‍ യശോധരന്‍ അവതരിപ്പിച്ചു. 306656146 രൂപ വരവും 301378728 രൂപ ചെലവും, 5277418 രൂപ നീക്കിബാക്കിയുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ഭവന നിര്‍മ്മാണ മേഖലയില്‍ 2 കോടി 75 ലക്ഷം ,ആരോഗ്യ ശുചിത്വ മേഖലയ്ക്ക് 2 കോടി 75 ലക്ഷം , ഊര്‍ജ്ജ മേഖലയ്ക്ക് 75 ലക്ഷം, കുടിവെള്ളത്തിന് 27 ലക്ഷം ,വിദ്യാഭ്യാസ മേഖലയ്ക്ക്  22 ലക്ഷം രൂപയും ആണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്.  

date