Skip to main content

അപേക്ഷ ക്ഷണിച്ചു

പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം ജില്ലയിലെ ഞാറനീലി, കുറ്റിച്ചല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സി.ബി.എസ്.ഇ സ്‌കൂളുകളില്‍ 2023-24 അദ്ധ്യയന വര്‍ഷം ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നല്‍കുന്നതിനായി യോഗ്യതയുള്ള കുട്ടികളുടെ രക്ഷകര്‍ത്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.അപേക്ഷകരുടെ കുടുംബവാര്‍ഷിക വരുമാനം രണ്ട് ലക്ഷം കവിയരുത്. ഏത് സ്‌കൂളിലേക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത് എന്ന് അപേക്ഷയില്‍  വ്യക്തമാക്കണം. കുട്ടിയുടെ ജാതി, വരുമാനം, ആധാര്‍, ഫോണ്‍ നമ്പര്‍, തുടങ്ങിയ രേഖകളുടെ പകര്‍പ്പുകള്‍,  കേന്ദ്ര / സംസ്ഥാന പൊതുമേഖലാ ജീവനക്കാരല്ല എന്ന രക്ഷകര്‍ത്താക്കളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്ങ്മൂലം എന്നിവ സഹിതം അപേക്ഷ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, മന്ദിരം പി.ഒ, റാന്നി 689672 എന്ന വിലാസത്തിലൊ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, മന്ദിരം പി.ഒ, റാന്നി, എന്ന വിലാസത്തിലൊ നല്‍കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 10.ഫോണ്‍: 04735 227703, 221044                                            (പിഎന്‍പി 953/23)

date