Skip to main content
ഫോട്ടോ അടിക്കുറിപ്പ്- കരുവാറ്റ സ്‌കൂള്‍- കരുവാറ്റ ഗവണ്‍മെന്റ് മോഡല്‍ എല്‍പി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കുന്നു.

സര്‍ക്കാര്‍ സ്‌കൂളുകള്‍ മാതൃകകള്‍ : ഡെപ്യൂട്ടി സ്പീക്കര്‍

സര്‍ക്കാര്‍ സ്‌കൂളുകള്‍ മാതൃകകള്‍ ആണെന്ന്  ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കരുവാറ്റ ഗവണ്‍മെന്റ് മോഡല്‍ എല്‍പി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാഠ്യ -പാഠ്യേതര രംഗത്ത് മികവിന്റെ മാതൃകകള്‍ തീര്‍ക്കുകയാണ് ഗവണ്‍മെന്റ് സ്‌കൂളുകള്‍.  രാജ്യത്തെ തന്നെ മികച്ച സ്‌കൂളുകളുടെ കൂട്ടത്തില്‍ നമ്മുടെ സംസ്ഥാനത്തെ സ്‌കൂളുകളും ഉള്‍പ്പെടുന്നു എന്നത് അഭിമാനകരമായ കാര്യമാണ്. രജതജൂബിലിയുടെ ഭാഗമായി സ്‌കൂളിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനായി പുതിയ കെട്ടിടം നിര്‍മിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.വാര്‍ഡ് കൗണ്‍സിലര്‍ ഗോപു കരുവാറ്റ അധ്യക്ഷനായിരുന്നു.  സ്‌കൂളിന്റെ ഷോര്‍ട്ട് ഫിലിം ആട്ടപ്പെരുമയുടെ റിലീസിംഗ് ആന്റോ ആന്റണി എംപി നിര്‍വഹിച്ചു. ചടങ്ങില്‍ കഥകളി കലാകാരന്മാരായ കലാമണ്ഡലം കൃഷ്ണപ്രസാദ്, ചന്ദ്രമന നാരായണന്‍ നമ്പൂതിരി, ചെണ്ട കലാകാരന്‍ കണ്ടല്ലൂര്‍ ഉണ്ണികൃഷ്ണന്‍, സ്നേഹാദാസ് ഇടത്തറ, അഞ്ജലി കൃഷ്ണ തുടങ്ങിയവരെ ആദരിച്ചു.  അടൂര്‍ എഇഒ സീമദാസ്, ബിപിസി സൗദാമിനി, ഹെഡ്മിസ്ട്രസ് എം.ആര്‍. ശ്രീജ, സ്റ്റാഫ് സെക്രട്ടറി ശാന്തി ആര്‍ നായര്‍, എസ്എംസി ചെയര്‍മാന്‍ ക്രിസ്റ്റി ജോണ്‍, ജോബി, ജെ. ഷീബ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് സംഗീതവിരുന്നും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
     (പിഎന്‍പി 958/23)
 

date