Skip to main content

സ്വകാര്യസ്ഥാപനങ്ങളിൽ നിയമനം

തൃശ്ശൂർ ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലെ എംപ്ലോയ്മെൻറ് സെൻററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികളിലേക്ക് നിയമനം നടത്തുന്നു. ബി എസ് സി നഴ്സ്/ജനറൽ നഴ്സ്, എസ് ഒ എസ് ഹൗസ് മദർ, അക്കൗണ്ട്സ് മാനേജർ, അസി. അക്കൗണ്ടൻറ്, പ്രോജക്ട് മാനേജർ, എമർജൻസി മാനേജ്മെൻറ് എക്സിക്യൂട്ടീവ്, ക്വാളിറ്റി അനലിസ്റ്റ്, അസി. മാനേജർ, നഴ്സിങ് ട്യൂട്ടർ, ബിസിനസ് ഡെവലപ്മെൻറ് ഓഫീസർ, റിസപ്ഷനിസ്റ്റ്, ടെലി കോളർ, സെയിൽസ് എക്സിക്യൂട്ടീവ്, സോളാർ/ഇൻവെർട്ടർ ടെക്നീഷ്യൻ തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം.

ബികോം, ഐടിഐ/ഡിപ്ലോമ ഇലക്ട്രിക് അല്ലെങ്കിൽ ഇലക്ട്രോണിക്സ്, ബിഎസ്സി നഴ്സിങ്/ജനറൽ നഴ്സിങ്, ബിടെക്/ബിഇ മെക്കാനിക്കൽ, ഡിഫാം/ബി ഫാം, ഏതെങ്കിലും വിഷയത്തിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്ലസ് ടു, പത്താം ക്ലാസ് പാസായവർ /പാസാകാത്തവർ തുടങ്ങിയ യോഗ്യതയുള്ളവർ  ബയോഡാറ്റയുമായി തൃശ്ശൂർ എംപ്ലോയബിലിറ്റി സെൻറുമായി ബന്ധപ്പെടണം. അഭിമുഖം മാർച്ച് 30ന് ഉച്ചയ്ക്ക് 2 മണിക്ക്.
എംപ്ലോയബിലിറ്റി സെൻ്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർ ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസ് ആയ 250 രൂപ അടയ്ക്കണം. ഫോൺ: 9446228282.

date