Skip to main content

ടെണ്ടർ ക്ഷണിച്ചു

കുന്നംകുളം താലൂക്ക് ആശുപത്രി നവീകരണത്തിന്റെ ഭാഗമായി പുതിയ ആശുപത്രി സമുച്ചയം നിർമ്മിക്കുന്ന സ്ഥലത്തെ മരങ്ങൾ മുറിച്ച് മാറ്റുവാൻ ടെണ്ടർ ക്ഷണിച്ചു. നാല് തേക്ക്, ആറ് ഗുൽമോഹർ, ആറ് മഴമരം, രണ്ട് പ്ലാവ്, നാല് വട്ട  എന്നിവയും അരണമരം, മുള്ളുവേങ്ങ, മുള്ളിലം, പന, പാല, വാക, തെങ്ങ് എന്നിവ ഒരോന്നുമാണ് മുറിച്ചു മാറ്റേണ്ടത്.  ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയതി 2023 ഏപ്രിൽ നാല്. കൂടുതൽ വിവരങ്ങൾക്ക് കുന്നംകുളം താലൂക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക.

date