Skip to main content

സർക്കാർ ഐടിഐകളിലെ മികച്ച പരിശീലകർക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

           വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള സർക്കാർ ഗവ. ഐ.ടി.ഐകളിലെ 2019-202020-21 പരിശീലന വർഷങ്ങളിലെ മികച്ച പരിശീലകർക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു.

             2019-20 പരിശീലന വർഷത്തിലെ മികച്ച പ്രിൻസിപ്പാളായി ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ പ്രിൻസിപ്പാളായിരുന്ന ഷമ്മി ബക്കർമികച്ച ഗ്രൂപ്പ് ഇൻസ്ട്രക്ടറായി കായംകുളം ഗവ. ഐ.ടി.ഐയിലെ വർഗ്ഗീസ് വി പി എന്നിവരും മികച്ച ഇൻസ്ട്രക്ടർമാരായി എൻജീനിയറിംഗ് വിഭാഗത്തിൽ കണ്ണൂർ ഗവ. ഐ.ടി.ഐയിലെ ലക്ഷ്മണൻ എം.എൻഗവ. ഏറ്റുമാനൂർ ഐ.ടി.ഐയിലെ സാബു ജോസഫ് എന്നിവരും നോൺ എൻജീനിയറിംഗ് വിഭാഗത്തിൽ കൊല്ലം ഗവ. വനിതാ ഐ.ടി.ഐയിലെ റീന എ. യും തിരഞ്ഞെടുക്കപ്പെട്ടു.

             2020-21 പരിശീലന വർഷത്തിലെ മികച്ച പ്രിൻസിപ്പാളായി കണ്ണൂർ ഗവ. ഐ.ടി.ഐ പ്രിൻസിപ്പാൾ മനോജ് കുമാർ റ്റി.മികച്ച ഗ്രൂപ്പ് ഇൻസ്ട്രക്ടറായി കഴക്കൂട്ടം ഗവ. വനിതാ ഐ.ടി.ഐയിലെ ദേവിക എം.വി എന്നിവരും മികച്ച ഇൻസ്ട്രക്ടർമാരായി എൻജീനിയറിംഗ് വിഭാഗത്തിൽ ചന്ദനത്തോപ്പ് ഗവ. ഐ.ടി.ഐയിലെ ജയകുമാർ ഒ., ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിലെ നിഗേഷ് കെ പി എന്നിവരും നോൺ എൻജീനിയറിംഗ് വിഭാഗത്തിൽ കൊല്ലം ഗവ. വനിതാ ഐ.ടി.ഐയിലെ ലതിക കെ.എ.സി.ഡി വിഭാഗത്തിൽ കളമശ്ശേരി ഗവ. ഐ.ടി.ഐയിലെ സെവിലീന പി. ഇ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

             അവാർഡ് ജേതാക്കൾക്കു അൻപതിനായിരം രൂപ വീതം ക്യാഷ് പ്രൈസുംപ്രശസ്തി പത്രവുംഫലകവും ലഭിക്കും.

പി.എൻ.എക്‌സ്. 1531/2023

date