Skip to main content

ലൈഫ് ഭവന നിര്‍മ്മാണത്തിന് മുന്‍ഗണന നല്‍കി ഏഴിക്കര പഞ്ചായത്ത് ബജറ്റ്

 

ലൈഫ് ഭവന പദ്ധതിയ്ക്കും കൃഷിക്കും മുന്‍ഗണന നല്‍കി ഏഴിക്കര പഞ്ചായത്തിൽ 2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ഡി വിന്‍സന്‍റിന്‍റെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്‍റ് പി. പത്മകുമാരിയാണ് ബജറ്റ് അവതരിപ്പിച്ചത്.

22,61,28,124 രൂപ വരവും 22,39,99,500 രൂപ ചെലവും 21,28,624 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ലൈഫ് ഭവന പദ്ധതിക്കായി ഒരു കോടി 90 ലക്ഷം രൂപയും കൃഷിക്കായി 26,50,000 രൂപയും നീക്കി വെച്ചു.

സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.എസ് രതീഷ്, പി.ശിവാനന്ദന്‍, രമാദേവി ഉണ്ണികൃഷ്ണന്‍ , പഞ്ചായത്ത് അംഗങ്ങളായ കെ.എന്‍ വിനോദ്, എം.ബി ചന്ദ്രബോസ്, എന്‍.ആര്‍ സുധാകരന്‍, ജാസ്മിന്‍ ബെന്നി, ബിന്ദു ഗിരീഷ്, ജിന്‍റ അനില്‍കുമാർ, ധന്യ സുരേഷ്, സുമ രാജേഷ്  എന്നിവര്‍ സംസാരിച്ചു.

date