Skip to main content

റസിഡന്‍സ് അസോസിയേഷനുകളുടെ പങ്കാളിത്തത്തോടെ പുകയില നിയന്ത്രണം ശക്തിപ്പെടുത്താന്‍ ജില്ലാ ഭരണകൂടം

 

റസിഡന്‍സ് അസോസിയേഷനുകളുടെ പ്രവര്‍ത്തന പരിധിയില്‍ എല്ലാ വകുപ്പുകളുടെയും ഏകോപനത്തില്‍ പുകയില നിയന്ത്രണം കാര്യക്ഷമമായി നടപ്പാക്കുമെ് അസിസ്റ്റന്റ് കളക്ടര്‍ ഹര്‍ഷില്‍ ആര്‍. മീണ. എറണാകുളം ജില്ലാ റസിഡന്‍സ് അസോസിയേഷന്‍ അപെക്‌സ് കൗസില്‍, ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ്, കേരള വോളണ്ടറി ഹെല്‍ത്ത് സര്‍വീസസ്, എിവയുടെ പങ്കാളിത്തത്തോടെ നടത്തിയ പുകയിലരഹിത താമസ പരിസരങ്ങള്‍ എന്ന ജില്ലാതല ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി രഞ്ജിത്ത് കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും പുകയില നിയന്ത്രണ നിയമം നടപ്പാക്കുതിന് ലീഗല്‍ സര്‍വീസ് അതോറിറ്റി ജില്ലാ ഭരണകൂടവുമായി ചേർന്ന് പദ്ധതികള്‍ തയ്യാറാക്കിയിട്ടുടെന്ന് അദ്ദേഹം അറിയിച്ചു. 

ഡിവൈഎസ്പി വിജിലന്‍സ്   (ഹൈക്കോര്‍ട്ട്) ജോസഫ് സാജു പുകയില നിയന്ത്രണ നിയമം നടപ്പാക്കുന്നതിന്  റസിഡന്‍സ് അസോസിയേഷനുകള്‍ക്കുള്ള പങ്കിനെക്കുറിച്ചും, പുകയിലയുടെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ജില്ല നോഡല്‍ ഓഫീസര്‍, ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. സവിതയും പുകയില നിയന്ത്രണ നിയമത്തെക്കുറിച്ച് ആരോഗ്യവകുപ്പ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് എൻ. എസ്. റഷീദും ക്ലാസുകള്‍ നയിച്ചു.  എഡ്രാക് പ്രസിഡന്റ് രംഗദാസപ്രഭു, സെക്രട്ടറി അജിത്, കേരളാ വോളന്ററി ഹെല്‍ത്ത് സര്‍വ്വീസസ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സാജു  എന്നിവര്‍ സംസാരിച്ചു. റസിഡന്‍സ് അസോസിയേഷന്‍ പരിധിയില്‍ സമയബന്ധിതമായി പുകയില നിയന്ത്രണം നടപ്പാക്കാനുള്ള രൂപരേഖ ശില്പശാല തയ്യാറാക്കി. കൂടുതല്‍ വിവരങ്ങള്‍ക്ക് 

കേരളാ വോളന്ററി ഹെല്‍ത്ത് സര്‍വ്വീസസ് 
എക്‌സിക്യുട്ടീവ് ഡയറക്ടറുമായി ബന്ധപ്പെടുക
.. 9847819080

date