Skip to main content

യുവജന കമ്മീഷൻ ഷോർട്ട്ഫിലിം മത്സര പുരസ്കാര വിതരണം സംഘടിപ്പിച്ചു

സാമൂഹിക അനാചാരങ്ങൾക്കെതിരെ ബോധവത്കരണം വളർത്തുന്നത് ലക്ഷ്യമിട്ടുകൊണ്ട് കേരള സംസ്ഥാന യുവജന കമ്മീഷൻ സംഘടിപ്പിച്ച
ഷോർട്ട്ഫിലിം മത്സരത്തിൽ വിജയിച്ചവർക്കുള്ള പുരസ്കാര വിതരണം എറണാകുളം മഹാരാജാസ് കോളേജിൽ സംഘടിപ്പിച്ചു. യുവജന കമ്മീഷൻ ചെയർപേഴ്സൺ ഡോ. ചിന്താ ജെറോം അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രൊഫ. എം. കെ. സാനു ഉദ്ഘാടനവും വിജയികൾക്കുള്ള പുരസ്കാര വിതരണവും നിർവ്വഹിച്ചു.യുവജന കമ്മീഷൻ അംഗം ഡോ. പ്രിൻസി കുര്യാക്കോസ്,
ചെറുകഥാകൃത്ത് അബിൻ ജോസഫ്, മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ
ഡോ. വി.എസ് ജോയി, മലയാളവിഭാഗം അധ്യാപകൻ പ്രൊഫ. എം എസ് മുരളി, കോളേജ് യൂണിയൻ ചെയർമാൻ
ടി. എസ്. ശ്രീകാന്ത്, എം.ജി. സർവ്വകലാശാല സെനറ്റ് മെമ്പർ
പി. എം. ആർഷോ, യുവജന ക്ഷേമബോർഡ് ജില്ലാ കോഡിനേറ്റർ എ. ആർ. രഞ്ജിത്ത് ,യുവജന കമ്മീഷൻ ജില്ലാ കോഡിനേറ്റർ
കെ. വി. കിരൺ രാജ്, അഡ്മിനിട്രേറ്റീവ് ഓഫീസർ പ്രകാശ് പി. ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
പ്രവീൺ വിശ്വം സംവിധാനം ചെയ്ത 'ഇന്നലെ ഇന്ന് നാളെ' ഒന്നാം സ്ഥാനവും ശ്രീജു ശ്രീനിവാസൻ, ജിതിൻ ജയപ്രകാശ് എന്നിവർ ചേർന്ന് സംവിധാനം ചെയ്ത 'എരുമി' രണ്ടാം സ്ഥാനവും
ലളിതാ വൈഷ്ണവി സംവിധാനം ചെയ്ത തിരുവല്ല പ്രിൻസ് മാർത്താണ്ഡ വർമ്മ TEI ഒരുക്കിയ  'നെതൻ - down with dowry' മൂന്നാം സ്ഥാനവും കരസ്ഥമാക്കിയത്. സ്ത്രീധനം, അന്ധവിശ്വാസം, അനാചാരം തുടങ്ങിയവയ്ക്കെതിരെ  സാമൂഹിക ജാഗ്രത ഉണർത്തുന്ന പ്രമേയങ്ങൾ ഉൾകൊള്ളുന്ന ഷോർട്ട്ഫിലിമുകളാണ് മത്സരത്തിനായി പരിഗണിച്ചത്. 

date