Skip to main content

ആർദ്രകേരളം സംസ്ഥാന പുരസ്കാരം ഒന്നാം സ്ഥാനം  ചെന്നീർക്കര ഗ്രാമപഞ്ചായത്തിന്

 

 

ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്ര കേരളം പുരസ്കാരം ഒന്നാം സ്ഥാനം പഞ്ചായത്ത് തലത്തിൽ ചെന്നീർക്കര ഗ്രാമപഞ്ചായത്തിന്. നവ കേരള കർമ്മ പദ്ധതിയുടെ ഭാഗമായുള്ള ആർദ്രം മിഷന്റെ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ, ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അംഗീകാരമാണ് ആർദ്ര കേരളം പുരസ്കാരം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആരോഗ്യ മേഖലയിൽ ചെലവഴിച്ച തുക, സ്വാന്തന പരിചരണ പരിപാടികൾ, കായകൽപ്പ പോലെയുള്ള ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് മുൻഗണനാ പട്ടിക തയാറാക്കി പുരസ്കാരത്തിന് തിരഞ്ഞെടുക്കുന്നത്. കൂടാതെ പ്രതിരോധ കുത്തിവെപ്പുകൾ, വാർഡുതല പ്രവർത്തനങ്ങൾ, മറ്റ് പ്രതിരോധ പ്രവർത്തനങ്ങൾ, പഞ്ചായത്തിൽ നടപ്പിലാക്കിയിട്ടുള്ള നൂതന ആശയങ്ങൾ, പൊതുസ്ഥലങ്ങളിലെ മാലിന്യനിർമാർജന പ്രവർത്തനങ്ങൾ തുടങ്ങിയവയും പരിഗണിച്ചാണ് പുരസ്കാരം. 2019 ൽ ജില്ലാതലത്തിലും ചെന്നീർക്കര ഗ്രാമപഞ്ചായത്ത് ആർദ്ര കേരളം പുരസ്‌കാരത്തിന് അർഹമായിട്ടുണ്ട്. കൂടാതെ കായകൽപ്പ പുരസ്കാരം നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സിന്റെ (എൻക്യു എ എസ്) ൻ്റെ ദേശീയ ഗുണനിലവാര അംഗീകാരവും, നാഷണൽ ഹെൽത്ത് മിഷന്റെ കെ എ എസ് എച്ച്  പുരസ്കാരവും  പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്. ചെന്നീർക്കര ഗ്രാമപഞ്ചായത്തിന്റെയും ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ നടത്തിയ മികച്ച പ്രവർത്തനങ്ങളാണ് ഈ പുരസ്കാരം ലഭിക്കാൻ കാരണമായതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് തോമസ് പറഞ്ഞു.

ReplyForward

date