Skip to main content

നഷ്ടമായത് മലയാള സിനിമയിലെ പകരക്കാരില്ലാത്ത അഭിനയ ചക്രവര്‍ത്തിയെ : ഡെപ്യൂട്ടി സ്പീക്കര്‍

നടന്‍ ഇന്നസെന്റിന്റെ നിര്യാണത്തോടെ നഷ്ടമായത് മലയാള ചലച്ചിത്ര രംഗത്തെ  പകരക്കാരില്ലാത്ത അഭിനയചക്രവര്‍ത്തിയെയെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. വേഷം ഏതായാലും തന്മയത്വത്തോടെ തന്റേതായ ശൈലിയില്‍ അഭിനയിച്ച് ആസ്വാദകരെ രസിപ്പിക്കുന്ന നടനായിരുന്നു ഇന്നസെന്റെന്നും ഡെപ്യൂട്ടി സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. ഇന്നസെന്റ് അഭ്രപാളിയില്‍ അനശ്വരമാക്കിയ വാര്യര്‍ക്കും കിട്ടുണ്ണിക്കും കെ കെ ജോസഫിനുമെല്ലാം മലയാളി ഉള്ള കാലത്തോളം നമ്മുടെ മനസില്‍ ഇടം ഉണ്ടാകുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
തനിക്ക് മരണമില്ലെടോ വാര്യരെ എന്ന് രാവണപ്രഭുവില്‍ മോഹന്‍ലാല്‍ പറഞ്ഞത് പോലെ കാലമെത്ര കഴിഞ്ഞാലും  അദ്ദേഹം അരങ്ങില്‍ ബാക്കി വച്ച കഥാപാത്രങ്ങളിലൂടെ ഇന്നസെന്റ് മരണമില്ലാതെ ജീവിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
 

date