Skip to main content
ഫോട്ടോ അടിക്കുറിപ്പ് - മെഴുവേലി - മെഴുവേലി ഗ്രാമപഞ്ചായത്തിന്റെ 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് അനില ചെറിയാന്‍ അവതരിപ്പിക്കുന്നു.

ലൈഫ് മിഷന് പ്രത്യക ഊന്നല്‍ നല്‍കി മെഴുവേലി ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക ബജറ്റ്

മെഴുവേലി ഗ്രാമപഞ്ചായത്തിന്റെ 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് അനില ചെറിയാന്‍ അവതരിപ്പിച്ചു.33 39, 68040  രൂപ വരവും ,32,98 75000  രൂപ ചിലവും 40, 93,040  രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന ബജറ്റില്‍ ലൈഫ്മിഷന്‍ പദ്ധതിക്ക് പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്.
ഭവന നിര്‍മ്മാണത്തിന് 3.5കോടിയും ദാരിദ്ര്യ ലഘൂകരണ പരിപാടികള്‍ക്ക് 1,80,00,000  രൂപ, റോഡ് നവീകരണത്തിന് 1,00,00,000  രൂപ, വനിത ശിശു വയോജനങ്ങള്‍ക്കായി 50 ലക്ഷം രൂപ, പട്ടികജാതി വിഭാഗക്കാരുടെ ഉന്നമനത്തിനായി 25 ലക്ഷം കുടിവെള്ളം,ശുചിത്വം എന്നിവക്കായി 25 ലക്ഷവും ബജറ്റില്‍ വകയിരുത്തി.മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍,ഭരണസമിതി അംഗങ്ങള്‍ തുടങ്ങിവര്‍ യോഗത്തില്‍ പങ്കെടുത്തു.                       (പിഎന്‍പി 967/23)

date