Skip to main content

പളളിയോടങ്ങള്‍ക്ക് ഗ്രാന്റ് വിതരണം ചെയ്തു

 ആറന്‍മുള പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഏഴു പളളിയോടങ്ങള്‍ക്കുള്ള ഗ്രാന്റ് വിതരണ ഉദ്ഘാടനം  ഇടയാറന്‍മുള വൈ എം സി ഹാളില്‍   ആന്റോ ആന്റണി എം പി നിര്‍വഹിച്ചു. ജില്ലയില്‍ ഹരിത വിദ്യാലയ പദവി നേടിയ ഇടയാറന്‍മുള എ എം എം എച്ച് എസ് സ്‌കൂളിനെ ചടങ്ങില്‍  ആദരിച്ചു.ഫോക്ക്‌ലോര്‍ അക്കാദമി അവാര്‍ഡ് നേടിയ വഞ്ചിപ്പാട്ട് കലാകാരന്‍ സി ആര്‍ വിജയന്‍ നായര്‍ ചൈത്രം , കൃഷി വകുപ്പിന്റെ ഇസ്രയേല്‍ കാര്‍ഷിക പഠന യാത്രയില്‍ പങ്കാളിയായ കര്‍ഷകന്‍  സുനില്‍ കുമാര്‍, കായിക രംഗത്ത് മികവ് തെളിയിച്ച കോട്ട സ്വദേശി  ഉദയന്‍ എന്നിവരേയും ചടങ്ങില്‍ ആദരിച്ചു.   ആറന്‍മുള ക്ഷേത്രക്കടവിലും സത്രക്കടവിലും ഹൈമാസ്‌ക് ലൈറ്റുകള്‍ ഉടനെ സഥാപിക്കുമെന്ന് എം പി  ചടങ്ങില്‍ പറഞ്ഞു.പഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി ടോജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് എന്‍ എസ് കുമാര്‍,സെക്രട്ടറി  ആര്‍ രാജേഷ് ,  പളളിയോട സേവാ സംഘം ഭാരവാഹികള്‍, പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍,  സ്‌കൂള്‍ ഭാരവാഹികള്‍, വിദ്യാര്‍ത്ഥികള്‍   തുടങ്ങിയവര്‍  പങ്കെടുത്തു.

date