Skip to main content

കിറ്റ്‌സില്‍ എംബിഎ കോഴ്‌സിന് അപേക്ഷിക്കാം

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് കിറ്റ്സില്‍ എം ബി എ (ട്രാവല്‍ ആന്‍ഡ് ടൂറിസം) 2023-25 ബാച്ചിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോട് കൂടിയ ഡിഗ്രിയും,കെഎംഎടി/ സിഎംഎടി/സിഎടി യോഗ്യതയുള്ളവര്‍ക്കും അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും www.kittesdu.org വഴി അപേക്ഷിക്കാം.കേരള സര്‍വകലാശാലയുടെയും, എഐസിടിഇ യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്സില്‍, ട്രാവല്‍,ടൂര്‍ ഓപ്പറേഷന്‍, ഹോസ്പിറ്റലിറ്റി, എയര്‍പോര്‍ട്ട് മാനേജ്മെന്റ് എന്നീ വിഷയങ്ങളില്‍ സ്പെഷ്യലൈസേഷനും ജര്‍മ്മന്‍, ഫ്രഞ്ച് ഭാഷകള്‍ പഠിക്കാനും അവസരമുണ്ട്.
വിജയികളാകുന്ന വിദ്യാര്‍ഥികള്‍ക്ക് 100%  പ്ലേസ്മെന്റ് അസിസ്റ്റന്‌സ് നല്‍കും. എസ്‌സി/ എസ്ടി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള സംവരണവും അനുകൂലങ്ങളും ലഭിക്കും.അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് 31. ഫോണ്‍: 9446529467, 9847273135, 0471 2327707
     (പിഎന്‍പി 977/23)

date