Skip to main content

ബാലനീതി നിയമം: മാധ്യമ പ്രവര്‍ത്തകര്‍ക്കായി പരിശീലന പരിപാടി

 

അതിക്രമത്തിനിരയാകുന്ന കുട്ടികളെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് അവബോധം നല്‍കുന്നതിനായി ജില്ലാ ചൈല്‍ഡ് പ്രോട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 28ന് രാവിലെ 9.45ന് പത്തനംതിട്ട ഹില്‍സ് പാര്‍ക്കില്‍ പരിശീലന പരിപാടി സംഘടിപ്പിക്കും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം ചെയ്യും. പ്രസ് ക്ലബ് സെക്രട്ടറി എ. ബിജു അധ്യക്ഷത വഹിക്കും.  ഡിസ്ട്രിക്ട് മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണൽ ജഡ്ജ് എസ്. ശ്രീരാജ് പരിശീലനം നയിക്കും.

date