Skip to main content
ഫോട്ടോ അടിക്കുറിപ്പ്- അഗ്രിക്കള്‍ച്ചര്‍- കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ സ്ഥാപനാധിഷ്ഠിത പച്ചക്കറി  പദ്ധതി വിളവെടുപ്പ് ഏനാത്ത് സിഎംഐ  ഡഫ് സ്‌കൂളില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍  ഉദ്ഘാടനം ചെയ്യുന്നു.

കൃഷിയുടെ മഹത്വം പുതുതലമുറ തിരിച്ചറിയണം: ഡെപ്യൂട്ടി സ്പീക്കര്‍

കൃഷിയുടെ മഹത്വം പുതുതലമുറ തിരിച്ചറിയണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ സ്ഥാപനാധിഷ്ഠിത പച്ചക്കറി പദ്ധതി വിളവെടുപ്പ് ഏനാത്ത് സിഎംഐ  ഡഫ് സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. സ്‌കൂളിനോട് ചേര്‍ന്നുള്ള 50 സെന്റ് സ്ഥലത്താണ് കൃഷി നടത്തിയത്. ബധിര വിദ്യാലയത്തിലെ കുട്ടികളും അധ്യാപകരും രക്ഷകര്‍ത്താക്കളും ചേര്‍ന്നാണ് കൃഷിക്കായി മുന്നിട്ടിറങ്ങിയത്. ചീര, പയര്‍, വഴുതന, പാവയ്ക്ക, തണ്ണിമത്തന്‍ തുടങ്ങിയവയാണ് കൃഷി ചെയ്തത്. കൃഷിക്കായി നാല്പതിനായിരം രൂപ കൃഷിവകുപ്പില്‍ നിന്നും സബ്‌സിഡി നല്‍കിയിരുന്നു.
ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ആശ അധ്യക്ഷയായിരുന്നു.  ജില്ലാ കൃഷി ഓഫീസര്‍ എ.ഡി. ഷീല  പദ്ധതി വിശദീകരണം നടത്തി. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ലൂയിസ് മാത്യു, വി.ജെ. റെജി, കൃഷി അസിസ്റ്റന്റ് ഡയറക്റ്റര്‍  റോഷന്‍ ജോര്‍ജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍. ജയന്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന ജോര്‍ജ്, വാര്‍ഡ് ജനപ്രതിനിധി വിനോദ് തുണ്ടത്തില്‍, സിഎംഐ കോളജ് പ്രിന്‍സിപ്പല്‍ ഫാ. ബെന്നി സെബാസ്റ്റ്യന്‍, ഹെഡ് മാസ്റ്റര്‍ ഷിജി ഫിലിപ്പ്, സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോസഫ് അയ്യങ്കാരി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

 

date