Skip to main content
ഫോട്ടോ അടിക്കുറിപ്പ്- അപ്ലൈഡ് കോളജ്- അടൂര്‍ അപ്ലൈഡ് സയന്‍സ് കോളജിലെ ആസാദി കോളജ് യൂണിയന്‍ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കുന്നു.

സാമൂഹ്യസേവനം ജീവിതചര്യയാക്കണം: ഡെപ്യൂട്ടി സ്പീക്കര്‍

 സാമൂഹ്യസേവനം ജീവിതചര്യയാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ അപ്ലൈഡ് സയന്‍സ് കോളജിലെ ആസാദി കോളജ് യൂണിയന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.
ഉത്തമനായ വ്യക്തിയായി മാറാനുള്ള പരിശീലനമാകണം വിദ്യാഭ്യാസത്തിലൂടെ വിദ്യാര്‍ഥികള്‍ നേടേണ്ടത്. കലയ്ക്കും സംഗീതത്തിനും ജാതി കല്‍പ്പിക്കുന്ന കാലത്ത് മാനുഷിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതിന് വേണം നാം ഏവരും ശ്രദ്ധ കൊടുക്കേണ്ടതെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.  
യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ എ. അസ്‌ല അധ്യക്ഷയായിരുന്നു. പ്രിന്‍സിപ്പല്‍ ഡോ. കെ. സന്തോഷ് ബാബു, പിടിഎ പ്രസിഡന്റ് കെ. ജോര്‍ജ്കുട്ടി, ഐ ക്യു എ സി കോ-ഓര്‍ഡിനേറ്റര്‍ ഡോ എല്‍. ഷാജി, വിനോദ് വി രാജേന്ദ്രന്‍, വിജി ബാലകൃഷ്ണന്‍, ജെ. പി. ഹരിപ്രകാശ്, എസ്. ആയന, അനന്തകൃഷ്ണന്‍, ആര്‍ട്‌സ് കോ-ഓര്‍ഡിനേറ്റര്‍ ആന്റണി വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.

 

date