Skip to main content
ഫോട്ടോ അടിക്കുറിപ്പ്- പ്രമോദ് നാരായണ്‍ എംഎല്‍എ- അയിരൂരില്‍ ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് സമീപം കണ്ടെയ്‌നര്‍ ലോറിക്ക് തീപിടിച്ച സ്ഥലം അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ സന്ദര്‍ശിക്കുന്നു.

കണ്ടെയ്‌നര്‍ ലോറിക്ക് തീപിടിച്ചു; ഫയര്‍ ഫോഴ്‌സ് അപകടാവസ്ഥ ഒഴിവാക്കി

അയിരൂരില്‍ ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് സമീപം ഹരിയാനയില്‍ നിന്നും ഫര്‍ണിച്ചറുകളുമായി വന്ന കണ്ടെയ്‌നര്‍ ലോറിക്ക് തീപിടിച്ചു. തീപിടുത്ത വിവരമറിഞ്ഞ  ഉടന്‍തന്നെ റാന്നിയില്‍ നിന്നുള്ള രണ്ട് ഫയര്‍ ഫോഴ്‌സ്  യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ  അണച്ചതിനാല്‍ വലിയ നാശനഷ്ടങ്ങള്‍ ഒഴിവായി. വാഹനത്തില്‍ ഉണ്ടായിരുന്ന അഞ്ചു പേരും സുരക്ഷിതരാണ്. ഈ വഴിയിലൂടെയുള്ള ഗതാഗതം നിയന്ത്രിച്ചു. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ സ്ഥലം സന്ദര്‍ശിച്ച് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി. പോലീസും ഫയര്‍ഫോഴ്‌സും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും  സ്ഥലത്ത്  ക്യാമ്പ്  ചെയ്ത് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു.

 

date