Skip to main content

ജില്ലാ ശിശുക്ഷേമസമിതി തിരഞ്ഞെടുപ്പ് വിജ്ഞാപനമായി

കോട്ടയം: ജില്ലാ ശിശുക്ഷേമസമിതിയിലേക്കുള്ള ഭാരവാഹികളുടെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനമായി. ഏപ്രിൽ 26നാണ് വോട്ടെടുപ്പ്. വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവരെയാണ് തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടർ പട്ടിക ജില്ലാ ശിശുക്ഷമ സമിതി ഓഫീസിലും എ.ഡി.സി ജനറലിന്റെ ഓഫീസ് നോട്ടീസ് ബോർഡിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വോട്ടർ പട്ടിക സംബന്ധിച്ച് ആക്ഷേപമുള്ളവർ മാർച്ച് 30ന് *വൈകിട്ട് 4.30ന് * വരണാധികാരിയുടെ ഓഫീസിൽ നേരിട്ടോ rodc.@gmail.com എന്ന ഇമെയിൽ വിലാസത്തിലോ 9846700400 എന്ന വാട്സ്ആപ്പ് നമ്പറിലോ ബന്ധപ്പെടണം. അന്തിമവോട്ടർ പട്ടിക ഏപ്രിൽ മൂന്നിന് പ്രസിദ്ധീകരിക്കും. ജില്ലാ കൗൺസിലിലെ ആജീവനാന്ത അംഗങ്ങൾക്കേ മത്സരിക്കാനാവൂ. ഒരു ആജീവനാന്ത അംഗത്തിന് ഒരു സ്ഥാനത്തേക്കേ മത്സരിക്കാനാവൂ. നാമനിർദേശപത്രികകൾ ഏപ്രിൽ 10ന് വൈകിട്ട് 4.30 വരെ ഓഫീസിൽ നേരിട്ടോ ജില്ലാ ശിശുക്ഷേമ സമിതി, എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ബിൽഡിംഗ്സ് തെക്കുംപുറം, കോട്ടയം-686001 എന്ന വിലാസത്തിലോ നൽകാം. സൂക്ഷ്മപരിശോധന ഏപ്രിൽ 11ന് രാവിലെ 11ന്. അന്തിമ സ്ഥാനാർത്ഥി പട്ടിക ഏപ്രിൽ 12ന് വൈകിട്ട് അഞ്ചിന് പ്രസിദ്ധീകരിക്കും.

date