Skip to main content

കുട്ടിയും പോലീസും പരിശീലനം സംഘടിപ്പിച്ചു

ജില്ലയില്‍  സ്‌പെഷല്‍ ജുവനൈല്‍ പോലീസ് യൂണിറ്റ് അംഗങ്ങള്‍, ചൈല്‍ഡ് വെല്‍ഫെയര്‍ പോലീസ് ഓഫീസര്‍മാര്‍, ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍, പിങ്ക് പട്രോള്‍/റോമിയോ അംഗങ്ങള്‍, സ്വയം പ്രതിരോധ പരിശീലകര്‍ എന്നിവര്‍ക്കായി കാസര്‍കോട് ജില്ല ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ ബാലനീതി നിയമം അനുശാസിക്കുന്ന പരിശീലനം സംഘടിപ്പിച്ചു. കുട്ടികളുടെ മന:ശാസ്ത്രം, ബാലനീതി സംവിധാനങ്ങളും സേവനങ്ങളും പദ്ധതികളും, സ്ട്രെസ് മാനേജ്‌മെന്റ് എന്നീ വിഷയങ്ങളില്‍ അവതരണവും സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്ന  പട്ടികജാതി-പട്ടിക വര്‍ഗ്ഗ വികസന വകുപ്പുകള്‍, ആരോഗ്യ വകുപ്പ്, . വിദ്യാഭ്യാസ വകുപ്പ്, പോലീസ്, വനിത ശിശു വികസന വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥരെയും ജുവനൈല്‍, ജസ്റ്റിസ് ബോര്‍ഡ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി എന്നീ സ്റ്റാട്യൂട്ടറി സംവിധാനങ്ങളിലെ അംഗങ്ങളെയും  പങ്കെടുപ്പിച്ചു  പാനല്‍ ചര്‍ച്ചയും ഓപ്പണ്‍ ഫോറവും സംഘടിപ്പിച്ചു. കാഞ്ഞങ്ങാട്  നടത്തിയ പരിശീലനത്തില്‍ സൈക്കോളജിസ്റ്റ് അഹമ്മദ് ഷെറീന്‍, പ്രൊട്ടക്ഷന്‍ ഓഫീസര്‍ കെ.ഷുഹൈബ്, ഒ.ആര്‍.സി പരിശീലകരായ എന്‍.നിര്‍മല്‍ കുമാര്‍, ഷൈജിത് കരുവാക്കോട് എന്നിവര്‍ അവതരണം നടത്തി. ജില്ല ശിശു സംരക്ഷണ ഓഫീസര്‍ ഷൈനി ഐസക്, ഡി.സി.പി.യു സോഷ്യല്‍ വര്‍ക്കര്‍ ബി.അശ്വിന്‍ എന്നിവര്‍ സംസാരിച്ചു.

date