Skip to main content

തണ്ണീര്‍ പന്തല്‍ ആരംഭിച്ചു

ബേഡഡുക്ക പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ പഞ്ചായത്തില്‍ തണ്ണീര്‍ പന്തല്‍ ആരംഭിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തംഗം സാവിത്രി ബാലന്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലത ഗോപി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ഗോപാലകൃഷ്ണന്‍, ഗോപാലന്‍, ശങ്കരന്‍, നൂര്‍ജഹാന്‍, ശാന്ത, ഹരിത കേരളം മിഷന്‍ ആര്‍.പി പി.കെ.ലോഹിതാക്ഷന്‍ സംസാരിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എം.ഗുലാബി സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി പി.ജി.ശിവന്‍കുട്ടി നന്ദിയും പറഞ്ഞു.
 

date