Skip to main content

പിന്നോക്ക വിഭാഗ കോര്‍പ്പറേഷന്‍ വായ്പ വിതരണം നടത്തി

ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് കേരള സംസ്ഥാന പിന്നോക്ക വിഭാഗ കോര്‍പ്പറേഷന്‍ വായ്പ വിതരണം നടത്തി. 14 അയല്‍ക്കൂട്ടങ്ങള്‍ക്ക് 11385000 രൂപ വിതരണം ചെയ്തു. വിതരണോദ്ഘാടനം സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ നിര്‍വ്വഹിച്ചു. ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ അധ്യക്ഷത വഹിച്ചു. കെ.എസ്.ബി.സി.ഡി.സി മാനേജര്‍ എന്‍.എം.മോഹനന്‍ വായ്പ വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.മാധവന്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രമണി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ടി.വരദരാജ്, പി. വസന്തകുമാരി, ലത ഗോപി, പഞ്ചായത്തംഗം ശ്രുതി, കാറഡുക്ക ബ്ലോക്ക് പഞ്ചായത്തംഗം സാവിത്രി ബാലന്‍, ഡി.പി.സി സര്‍ക്കാര്‍ നോമിനി സി.രാമചന്ദ്രന്‍, പഞ്ചായത്ത് സെക്രട്ടറി സജാദ്, ഡി.എം.സി ഇന്‍ചാര്‍ജ് സി.എച്ച്.ഇക്ബാല്‍, ആസൂത്രണ സമിതി അംഗം എം.അനന്തന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ എം.ബാലകൃഷ്ണന്‍, കുഞ്ഞികൃഷ്ണന്‍ മാടകല്ല്, ഉദയന്‍ ചെമ്പക്കാട് എന്നിവര്‍ സംസാരിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എം.ഗുലാബി സ്വാഗതവും മെമ്പര്‍ സെക്രട്ടറി പി.ജി.ശിവന്‍കുട്ടി നന്ദിയും പറഞ്ഞു.

date