Skip to main content

ആട് വിതരണം നടത്തി

ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് ആട് ഗ്രാമം പദ്ധതിയുടെ ഭാഗമായി രണ്ടാം ഘട്ട ആട് വിതരണം നടത്തി. കുണ്ടംകുഴി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്ത് വിദ്യാര്‍ത്ഥികള്‍ക്കാണ് ആട് വിതരണം ചെയ്തത്. ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ ഉദ്ഘാടനം ചെയ്തു. പി.ടിഎ പ്രസിഡന്റ് മാധവന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ലത ഗോപി, ടി.വരദരാജ്, വത്സല, നൂര്‍ജഹാന്‍ രഘുനാഥന്‍, സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ഹാഷിം, വെറ്റനറി ഡോക്ടര്‍ നിതിയ ജോയ്, ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ അരുണ്‍, ശ്രീജ, പി.കെ.ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. ബേഡഡുക്ക ഗ്രാമ പഞ്ചായത്തില്‍ മൃരസംരക്ഷണ മേഖലയില്‍ ആട് വളര്‍ത്തല്‍ പ്രേത്സാഹിപ്പിക്കുന്നതിന് പഞ്ചായത്തു തലത്തില്‍ നടത്തിവരുന്ന വിവിധ
പദ്ധതികളില്‍ ഒന്നാണ് യു. പി സ്‌കൂള്‍ കുട്ടികള്‍ക്ക് ആട് വിതരണം. മൃഗസംരക്ഷണ മേഖലയെ പരിപോഷിപ്പിക്കുന്നതിനും ഓരോ കുടുംബത്തിനും
ആവശ്യമായ പാലുത്പാദനത്തിനും ആടുകളുടെ പ്രജനനത്തിനും വേണ്ടി 50 ആടിനെ നല്‍കിക്കൊണ്ട് വിഭാവനം പെയ്തിരിക്കുന്ന പദ്ധതിയാണിത്.
സ്‌കൂളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പെണ്ണാടിനെ വീതം നല്‍കുന്നു. ആടിനെ നല്‍കിയ വിദ്യാര്‍ത്ഥികളില്‍ നിന്നും ആദ്യത്തെ പെണ്ണാട്ടിന്‍കുട്ടിയെ അതേ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മുന്നാട്, കുണ്ടംകുഴി, കൊളത്തൂര്‍ എന്നീ സ്‌കൂളുകളിലായാണ് 50 ആടുകളെ വിതരണം ചെയ്തത്. ഓരോ വര്‍ഷവും കൂടുതല്‍ കുട്ടികളിലേക്ക് ആടുകളെ വിതരണം ചെയ്യാന്‍ കഴിയുന്നു എന്നതാണ് പദ്ധതിയുടെ ഗുണമേന്മ. നൂറ് ശതമാനം സബ്‌സിഡി നല്‍കി കൊണ്ടാണ് പദ്ധതി നടപ്പിലാക്കിയത്.  

date