Skip to main content
നവീകരിച്ച കോടാലി- ഒമ്പതുങ്ങൽ റോഡ്  തുറന്നു നൽകി

നവീകരിച്ച കോടാലി ഒമ്പതുങ്ങൽ റോഡ് തുറന്നു നൽകി

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ കോടാലി ഒമ്പതുങ്ങൽ റോഡ് പുനരുദ്ധാരണ ഉദ്ഘാടനം കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു. 420 ലക്ഷം രൂപയുടെ 10 പദ്ധതികളിൽ ഒന്നായാണ് റോഡ് പുനരുദ്ധാരണം പൂർത്തിയായത്. ഒരു കിലോമീറ്റർ നീളത്തിലും മൂന്നു മീറ്റർ വീതിയിലും ടാറിങ് പൂർത്തിയായ റോഡിന് 25 ലക്ഷം രൂപ ചെലവിലാണ് നവീകരണം നടത്തിയത്.

 മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജിത സജീവൻ, മറ്റു ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, എൽ എസ് ജി ഡി ഉദ്യോഗസ്ഥർ  തുടങ്ങിയവർ പങ്കെടുത്തു.

date